ചരിത്ര നേട്ടത്തിൽ ആടുജീവിതം; ആദ്യദിനം സ്വന്തമാക്കിയത് വമ്പൻ കലക്ഷൻ

മലയാള സിനിമയിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവമായി തിയറ്ററുകളിൽ തരംഗം തീർക്കുകയാണ് ​െബ്ലസ്സിയുടെ സംവിധാനത്തിൽ ​പൃഥ്വിരാജി​നെ നായകനാക്കി ഒരുക്കിയ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്‍കാരം വ്യാഴാഴ്ച പുറത്തുവന്ന ശേഷം മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ആദ്യദിനം തന്നെ ഇന്ത്യൻ ബോക്സോഫിസിൽനിന്ന് 7.45 കോടി ചിത്രം സ്വന്തമാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 6.50 കോടി നേടി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽനിന്ന് ഒരു കോടി രൂപയും ആദ്യദിനം സ്വന്തമാക്കി. മലയാളത്തിൽ റിലീസ് ദിനം ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രങ്ങളിലൊന്നായി മാറിയ ആടുജീവിതം ഈ വര്‍ഷം ആദ്യദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രവുമായി.

കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ചിത്രത്തിന്‍റെ 2.9 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഓരോ മണിക്കൂറിലും 17000 ടിക്കറ്റിനടുത്താണ് ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത്.

അമല പോൾ നായികയായെത്തുന്ന സിനിമക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എ.ആർ റഹ്മാനും ശബ്ദമിശ്രണം നിര്‍വഹിച്ചത് റസൂല്‍ പൂക്കുട്ടിയുമാണ്. സുനില്‍ കെ.എസ്. ആണ് ഛായാഗ്രഹണം. 2008ൽ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡിനെ തുടർന്ന് ഷൂട്ടിങ് നീണ്ടു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.

Tags:    
News Summary - Goat life in historical achievement; It got a huge collection on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.