ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിൽനിന്നുള്ള മൂന്നു ചിത്രങ്ങളും ഇതിലുണ്ട്. ഫീച്ചർ വിഭാഗത്തിൽ മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക, നോണ്‍ ഫീച്ചര്‍ വിഭാഗത്തിൽ എം. അഖില്‍ദേവ് സംവിധാനം ചെയ്ത വീട്ടിലേക്ക് എന്നിവയാണ് പ്രദർശിപ്പിക്കുക.
ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിൽ യഥാക്രമം ഹദിനേലേന്ദു, ദ ഷോ മസ്റ്റ് ഗോ ഓൺ എന്നിവ ഉദ്ഘാടന ചിത്രങ്ങളാവും. ഫീച്ചർ വിഭാഗത്തിൽ ജയ്ഭീം, മേജർ, ദ കശ്മീരി ഫയൽസ്, ആർ.ആർ.ആർ എന്നിങ്ങനെ 25 സിനിമകളാണുള്ളത്. തങ്ങ്, അതർ റേ: ആർട്ട് ഓഫ് സത്യജിത് റേ ക്ലിന്റൺ, ഫാത്തിമ അടക്കം 20 ചിത്രങ്ങൾ നോൺ ഫീച്ചർ ഇനത്തിലും ഉൾപ്പെട്ടിട്ടുണ്ട്. ഗോവയിൽ നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുക. വിനോദ് ഗണത്രയുടെ നേതൃത്വത്തിലുള്ള 12 അംഗ സമിതിയാണ് ഫീച്ചർ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഒയ്നം ഡോറെൻ അധ്യക്ഷനായുള്ള സമിതിയാണ് നോൺ ഫീച്ചർ ചിത്രങ്ങൾ നിശ്ചയിച്ചത്.
മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ സ്റ്റോറിടെല്ലര്‍, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേര്‍ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡല്‍, കിഡ, സിനിമാബന്ദി, കുദിരാം ബോസ് എന്നിവയാണ് ഫീച്ചർ വിഭാഗത്തിലെ മറ്റു സിനിമകള്‍.പാതാള്‍ ടീ, ആയുഷ്മാന്‍, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓര് മുക്തി, വിഭജന് കി വിഭിഷ്ക അന്‍കഹി കഹാനിയാ, ഷൂ മെഡ് നാ യുല്‍ മെദ്, ബിഫോര്‍ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റില്‍ വിങ്സ് എന്നിവയാണ് നോൺ ഫീച്ചർ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.