Posted On
date_range Updated On
date_range തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കോവിഡ് ബാധിതനായ ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരന്‍റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
സൂപ്പർ താരം വിജയ് നായകനായ ഗില്ലി എന്ന സിനിമയിൽ ആദിവാസിയായി അഭിനയിച്ച പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. ബോസ് എങ്കിറ ബാസ്കരൻ, ഡിഷൂം, വേട്ടക്കാരൻ, കെജിഎഫ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കോമഡി റോളുകൾക്ക് പുറമെ വില്ലൻ വേഷങ്ങളിലും ഇദ്ദേഹം തിളങ്ങി. കോർപറേഷൻ അധികൃതർ ഇദ്ദേഹത്തിന് ശംസ്ക്കാരത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.