Posted On
date_range Updated On
date_range 'ഗഗനചാരി'യില്‍ അജു വർഗീസും ഗോകുൽ സുരേഷും
അജു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോയിൽ നടന്നു.
അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ഛായാഗ്രഹണം-സുര്‍ജിത്ത്, തിരക്കഥയും സംഭാഷണവും-അരുണ്‍ ചന്ദു, ശിവ സായ്, സംഗീതം-പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.