പിറന്നാൾ ദിനത്തിൽ ഗോകുൽ സുരേഷിന് സർപ്രൈസ് വീഡിയോ; ഒരുക്കി 'ഗഗനചാരി' ടീം

പിറന്നാൾ ദിനത്തിൽ നായകൻ ഗോകുൽ സുരേഷിന് സർപ്രൈസ് വീഡിയോ ഒരുക്കി 'ഗഗനചാരി' ടീം. അജിത്​ വിനായക ഫിലിംസി​െൻറ ബാനറിൽ വിനായക അജിത്​ നിർമിക്കുന്ന സിനിമയാണ്​ ഗഗനചാരി. അരുൺ ചന്ദു ആണ് സംവിധാനം ചെയ്യുന്നത്. സാജൻ ബേക്കറിക്കുശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി.ഗോകുൽ സുരേഷ്, അനാർക്കലി മരയ്​ക്കാർ, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന ഗഗനചാരി സയൻസ് ഫിക്ഷൻ 'മോക്കുമെൻററി' സിനിമയാണ്​.


ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് സംഗീത സംവിധായകൻ. എം. ബാവയാണ് ചിത്രത്തി​െൻറ കലാസംവിധായകൻ. അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം.

കള സിനിമക്ക്​ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്​സ്​ പ്രഭു ആണ് സംഘട്ടനം നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്​സിന് പ്രാധാന്യം ഉള്ള ചിത്രത്തി​െൻറ ഗ്രാഫിക്​സ്​ ചെയ്യുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്  

Tags:    
News Summary - Gaganachari: mockumentary film in Mollywood, starring Anarkali Marakkar, Gokul Suresh and Aju Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.