നടൻ അർജുൻ കപൂറിനെ ട്രോളി മന്ത്രി; ജനങ്ങളെ ഭീഷണിപ്പെടുത്താതെ അഭിനയത്തിൽ ശ്രദ്ധിക്കൂ...

കോവിഡിന് ശേഷം ബോളിവുഡ് ചിത്രങ്ങൾക്ക് അത്ര നല്ല കാലമല്ല. പുറത്ത് ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊന്നും  പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. ചിത്രങ്ങൾക്കെതിരെ ബഹിഷ്കരണ  ആഹ്വാനവും ഉയർന്നിരുന്നു.

അടുത്തിടെ നടൻ അർജുൻ കപൂർ ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ സിനിമക്കെതിരെ നടക്കുന്ന ബഹിഷ്കരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇപ്പോഴിത നടനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലോപ്പ് നടൻ എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു പ്രതികരണം.

"ഒരു ഫ്ലോപ്പ് നടൻ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. നിങ്ങളോ നിങ്ങളുടെ അനുയായികളോ മറ്റ് മതങ്ങളെ ലക്ഷ്യം വെച്ച് സിനിമ ചെയ്യാൻ ധൈര്യപ്പെടുന്നുണ്ടോ- മിശ്ര ചോദിക്കുന്നു.

നിശബ്ദരായതാണ് തങ്ങൾ ചെയ്ത തെറ്റെന്നായിരുന്നു അർജുൻ കപൂർ ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്. ഞങ്ങൾ കാണിച്ച മര്യാദ ബലഹീനതായി കണ്ടു. കുറെയൊക്കെ സഹിച്ചു. എന്നാൽ ഇപ്പോൾ  ഇത് ആളുകൾക്ക് ശീലമായിരിക്കുകയാണ്. ഈ പടച്ചു വിടുന്ന ഹാഷ്ടാഗുകളൊക്ക സത്യത്തിൽ നിന്ന് വളരെയധികം ദൂരെയാണ്. ഇവയൊന്നും നിലനിൽക്കുന്നുമില്ല- അർജുൻ കപൂർ  പറഞ്ഞു

Tags:    
News Summary - Focus on your acting instead of threatening public: MadhyaPradesh Home Minister troll Arjun Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.