ആഘോഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒരു കാമ്പസിന്‍റെ ആഘോഷത്തിമിർപ്പിന്‍റെ പശ്ചാത്തലത്തിൽ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കുമായി ആഘോഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. നരേൻ,വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആന്‍റണി, ബോബി കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ, എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത്.

അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം സി.എൻ. ഗ്ലോബൽ മൂവി മേക്കേഴ്സാണു നിർമിക്കുന്നത്. ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി എന്നിവരും ടീമുമാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഒരുകാമ്പസിനെ കേന്ദ്രീകരിച്ചു കൊണ്ട് യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം.

പുതിയ തലമുറക്കൊപ്പം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എന്‍റർടൈനറായിട്ടാണ് അവതരണം. രൺജി പണിക്കർ, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, മഗ്ബൂൽ സൽമാൻ, അജ്ഞലി ജോസ്, ഡോ. ലിസ്സി കെ.ഫെർണാണ്ടസ്, റുഷിൻഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ജെൻസ് ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - ഡോ. ലിസ്സി. കെ. ഫെർണാണ്ടസ്. സംഗീതം - സ്റ്റീഫൻ ദേവസ്സി, ഗൗതം വിൻസന്‍റ്. ഛായാഗ്രഹണം - റോജോ തോമസ്. എഡിറ്റിങ് -ഡോൺ മാക്സ്. കലാസംവിധാനം - രാജേഷ്.കെ. സൂര്യ. മേക്കപ്പ് - മാളൂസ് കെ.പി. കോസ്റ്റ്യും ഡിസൈൻ - ബബിഷ' കെ. രാജേന്ദ്രൻ:

സ്റ്റിൽസ് - ജയ്സൻ ഫോട്ടോ ലാന്‍റ്. ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ്. കെ. ആർ. പ്രൊജക്റ്റ് ഡിസൈനർ - ടൈറ്റസ് ' കെ. ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രണവ് മോഹൻ, ആന്‍റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.

നിർമാണ ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

Tags:    
News Summary - first look poster of aghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.