വാജ്‌പേയിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രം സിനിമയാകുന്നു. 'മേ രഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ -അടൽ' എന്ന് പേരിട്ട ചിത്രം ഉല്ലേഖ് എൻ.പിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.

2023 ക്രിസ്മസിന് റിലീസ് ചെയ്യും. അടൽ ബിഹാരി വാജ്‌പേയിയുടെ 99ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് റിലീസ് തീയതി. വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

1996ൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയി ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ 13 ദിവസത്തിനകം രാജിവെച്ചിരുന്നു. പിന്നീട് 1998ലും 1999ലും പ്രധാനമന്ത്രിയായി. 2018 ആഗസ്റ്റ് 16ന് 93ാം വയസ്സിലാണ് അന്തരിച്ചത്.

Tags:    
News Summary - Film on Atal Bihari Vajpayee announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.