റിലീസിന് മുമ്പെ കോടികൾ നേടി ഹൃത്വിക് റോഷന്റെ 'ഫൈറ്റർ'!

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫൈറ്റർ. പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് ഫൈറ്ററിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തുന്ന ഫൈറ്ററിന് റിലീസിന് മുമ്പ് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ അഡ്വവാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഒറ്റദിവസംകൊണ്ട് ചിത്രം നേടിയിരിക്കുന്നത് 3 കോടിയിലധികമാണെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ദിനം ഏകദേശം 93,735 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ ത്രിഡി പതിപ്പിനാണ് കാഴ്ചക്കാരോറെ. 50,770 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. 2ഡിയിൽ 36,454 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്.

ഫൈറ്ററിൽ ഹൃത്വിക്കിനും ദീപിക പദുകോണിനുമൊപ്പം അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം.

എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഫൈറ്ററിൽ   ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോൺ എത്തുന്നത്. ഇതുവരെ ചെയ്ത സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമായിരിക്കും ഫൈറ്ററിലേതെന്ന്  സംവിധായകൻ സിദ്ധാർഥ് ആനന്ദ് നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - Fighter: Hrithik Roshan and Deepika Padukone's aerial actioner mints Rs 3 crore in day 1 of advance booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.