'യാതൊരു പുതുമയും ഇല്ലാത്ത സിനിമയിൽ ഇക്കുറി ഞാനും';ഫഹദിന്​ ഇതെന്തുപറ്റിയെന്ന്​ ആരാധകർ!​

സിനിമാ ആസ്വാദകർ ഏറെക്കാലമായി കാത്തിക്കുന്ന സിനിമയാണ്​ അൽഫോൺസ്​ പുത്ര​െൻറ പാട്ട്​. പ്രേമം എന്ന മെഗാ ഹിറ്റിനുശേഷം അൽഫോൺസ്​ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പാട്ട്​. സിനിമക്കായി സ്വന്തമായി പാട്ട്​ പഠിച്ച അൽഫോൺസ്​ തന്നെയാണ്​ ഇതിലെ മ്യൂസിക്കും കൈകാര്യം ചെയ്​തിരിക്കുന്നത്​. സിനിമയുടെ പുതിയ പോസ്​റ്റർ പങ്കുവച്ചുകൊണ്ട്​ നടൻ ഫഹദ്​ ഫാസിൽ കുറിച്ച വാക്കുകളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്​.


'യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസി​െൻറ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും'-എന്നാണ്​ ഫഹദ്​ എഴുതിയത്​. ഒപ്പം പഴയകാല ഒാഡിയോ കാസെറ്റി​െൻറ രൂപത്തിലുള്ള പോസ്​റ്ററും പങ്കുവച്ചിട്ടുണ്ട്​. സിനിമയിൽ ഫഹദ്​ ഫാസിലാണ്​ നായകൻ. നേരത്തേ അൽഫോൺസും സിനിമയുടെ പോസ്​റ്റർ ത​െൻറ എഫ്​.ബി പേജിലൂടെ പങ്കുവച്ചിരുന്നു. 'ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഞങ്ങളുടെ ഫീച്ചർ സിനിമായ 'പാട്ടു'മായി സഹകരിക്കാൻ സമ്മതിച്ചതിൽ സന്തോഷമുണ്ട്. നായകൻ ഫഹദ് ഫാസിലും നായിക നയൻതാരയുമാണ്. അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും'-അൽഫോൺസ്​ കുറിച്ചു.

Full View

സംഗീതമാണ്​ പുതിയ സിനിമയുടെ ഇതിവൃത്തമെന്ന്​ നേരത്തേ അൽഫോൺസ്​ വെളിപ്പെടുത്തിയിരുന്നു. 'സംഗീത പ്രധാനമായ ഒരു ചിത്രമാണ്​ അത്​. കടലിനെ കുറിച്ച്​ സംസാരിക്കു​േമ്പാൾ അത്​ എന്താണെന്ന്​ അറിഞ്ഞിരിക്കണം. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. എന്നാൽ പ്രേമ​േമാ നേരമോ പോലെയായിരിക്കില്ല. നിവിൽ പോളിയായിരിക്കില്ല നായകൻ'- അൽഫോൺസ്​ രണ്ട്​ മാസങ്ങൾക്കുമുമ്പ്​ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.