യെദിയൂരപ്പ ‘തനൂജ’ സിനിമയുടെ ചിത്രീകരണത്തിനിടെ

വെള്ളിത്തിരയിലും പയറ്റാ​നൊരുങ്ങി യെദിയൂരപ്പ

ബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​. കന്നട സിനിമയായ 'തനൂജ'യിൽ യെദിയൂരപ്പ വേഷമിടും.

യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കോവിഡ്​ ബാധിതയായി നീറ്റ്​ പരീക്ഷ എഴുതാൻ തടസ്സം നേരിട്ടതും പിന്നീട്​ 350 കിലോമീറ്റർ യാത്ര ചെയ്ത്​ രണ്ടു മാധ്യമപ്രവർത്തകരുടെ സഹായത്തോടെ പരീക്ഷ എഴുതി വിജയിച്ചതും ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്​ 'തനൂജ' എന്ന സിനിമയൊരുങ്ങുന്നത്​.

ഹരീഷ്​ എം.ഡി ഹള്ളിയാണ്​ സംവിധായകൻ. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷംതന്നെയാണ്​ യെദിയൂരപ്പ ചെയ്യുന്നത്​. സിനിമയുടെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായി.

Tags:    
News Summary - Ex-CM BS Yediyurappa turns actor, to play CM on big screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.