വിവാഹത്തിന്‍റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരമാണ് ‘എങ്കിലും ചന്ദ്രികേ...’. ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന ഘടകമായ വിവാഹത്തിനാണ് ട്രെയിലറിലും പ്രാധാന്യം നൽകിയിരിക്കുന്നത്.
മലബാറിന്റെ പശ്ചാത്തലത്തിലാണ് അവതരണം. സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ അവതരിപ്പിക്കുന്ന മൂന്ന് പ്രധാന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ. അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. തിരക്കഥ - ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ. ഗാനങ്ങൾ - വി നായക് ശശികുമാർ, സംഗീതം - ഇഫ്തി, ഛായാഗ്രഹണം - ജിതിൻ സ്റ്റാൻ സിലോസ്, എഡിറ്റിങ് - ലിജോ പോൾ, മേക്കപ്പ് - സുധി, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, കലാസംവിധാനം - ത്യാഗു, പി.ആർ.ഒ - വാഴൂർ ജോസ്.
ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.