നടൻ ദുൽഖർ സൽമാന്റെ സിനിമ കരിയറിലെ നിർണ്ണായക ചിത്രമായിരുന്നു ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ്. ചിത്രം തിയറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ കരിയർ മാറ്റി മറിച്ച ചിത്രത്തെ കുറിച്ച് വാചാലനാവുകയാണ് നടൻ. ഗെയിം ചേഞ്ചർ ചിത്രമെന്നാണ് കുറുപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നുമുണ്ട്.
'വേഫെറര്‍ ഫിലിംസിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍. നമ്മുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കാന്‍ ധൈര്യം നല്‍കിയ സിനിമ. ഇന്ന് ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ അത് പ്രേക്ഷകര്‍ക്ക് കാണിച്ചുതരികയും മനോഹരവും അവിസ്മരണീയവുമായ സിനിമാ അനുഭവങ്ങൾ നൽകുകയും ചെയ്യും' ദുല്‍ഖര്‍ പറഞ്ഞു.
ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ദുൽഖർ നന്ദി പറയുന്നുണ്ട്. 'കുറിപ്പിന് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ക്കും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരങ്ങള്‍ക്കും നന്ദി. എല്ലാത്തിനും ഉപരി ചിത്രത്തെ സ്വീകരിച്ച ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകർക്കും നന്ദി.ഏറ്റവും കഠിനമായ ദിവസങ്ങളിൽ ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നതിന് അനീഷ് മോഹന്‍ എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് പ്രത്യേക നന്ദിയെന്നും' ദുല്‍ഖര്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.