ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന റൊമാന്റിക് ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് തിയറ്റർ റിലീസായി എത്തുന്ന ചിത്രത്തിൽ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. പേര് പോലെ തന്നെ റാമിന്റേയും സീതയുടേയും പ്രണയ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് പുറത്ത് വരുന്നത്. ചിത്രം പ്രദർശനത്തിനൊരുങ്ങുമ്പോൾ കരിയറിലെ ഒരു നിർണായക തീരുമാനം വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. നടന്റെ അവസാനത്തെ റൊമാന്റിക് ചിത്രമായിരിക്കും സീതാരാമമെന്നാണ് ദുൽഖർ പറയുന്നത്. ട്രെയിലർ ലോഞ്ചിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഇനി പ്രണയ ചിത്രങ്ങൾ ചെയ്യില്ലെന്നുള്ള തീരുമാനത്തിൽ നിൽക്കുന്ന സമയത്താണ് സീതാരാമത്തിന്റെ കഥ തന്നെ തേടി എത്തുന്നത്. പ്രണയ നായകൻ എന്ന വിളി കേട്ട് മടുത്തതോടെയാണ് ഇനി റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുന്നത്. എന്നാൽ ഈ സിനിമയുടെ കഥ അതിമനോഹരമായതിനാൽ നിരസിക്കാൻ തോന്നിയില്ല. ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും -ദുൽഖർ പറഞ്ഞു.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന എന്നിവർക്കൊപ്പം സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.