തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പുറത്ത് എത്തിയ ദുൽഖർ സൽമാന്റെ സീതാരാമം തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ടോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ വീക്കെന്‍ഡ് റിലീസില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ സീതാരാമം.
തമിഴ്നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴിലെ മുന്‍നിര താരങ്ങളായ വിക്രം, പ്രഭുദേവ, കാര്‍ത്തി, വിശാല്‍, എസ്. ജെ സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ ഈ വാരം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് ദുൽഖറിന്റെ ചിത്രം മികച്ച വിജയം നേടി മുന്നേറുന്നത്.
വിക്രം നായകനാകുന്ന കോബ്ര, പ്രഭുദേവയുടെ ഭഗീര എന്നിവയാണ് തമിഴ്നാട്ടില്‍ നിന്ന് ഈ ആഴ്ച ആദ്യം റിലീസിന് എത്തുന്ന ചിത്രങ്ങൾ. ഓഗസ്റ്റ് 11ആണ് രണ്ടും തിയറ്ററുകളിൽ എത്തുന്നത്. വിശാലിന്റെ ലാത്തി, എസ്.ജെ സൂര്യയുടെ കടമൈയായി സെയ്, കാര്‍ത്തിയുടെ വിരുമന്‍ എന്നിവ ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും
ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം തിയറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. തമിഴ്നാട്ടില്‍ ആദ്യ ദിനം 200 തീയറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ അത് പിന്നീട് 250 ആക്കിയിരുന്നു.
ദുല്‍ഖറിനെ നായകനാക്കി ഹനു രാഘവപുടിയാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.