ദിലീഷ്​ പോത്തൻ-ശ്യാം പുഷ്​കരൻ-ഫഹദ്​ ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രം ജോജി

മഹേഷി​െൻറ പ്രതികാരം, തൊണ്ടി മുതലും ദൃക്​സാക്ഷിയും തുടങ്ങിയ വമ്പൻ ഹിറ്റ്​ ചിത്രങ്ങൾക്ക്​ ശേഷം ദിലീഷ്​ പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോജി എന്ന്​ പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലും ഫഹദ്​ ഫാസിൽ തന്നെയാണ്​ നായകനാകുന്നത്​. ജോജിക്ക്​ തിരക്കഥ രചിച്ചിരിക്കുന്നത്​ മുൻ ചിത്രങ്ങൾ എഴുതിയ ശ്യാം പുഷ്​കരൻ തന്നെയാണ്​. ഷേക്സ്പിയറി​െൻറ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്​.

ദിലീഷ്​ പോത്തൻ ഫേസ്​ബുക്കിലൂടെയാണ്​ പുതിയ ചിത്രം പ്രഖ്യാപിച്ചത്​. അടുത്ത സംവിധാന ശ്രമം "ജോജി " . വില്യം ഷേക്സ്പിയറി​െൻറ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻ ചിത്രങ്ങൾക്‌ നിങ്ങൾ നൽകിയ പ്രൊത്സാഹനം നന്ദിയൊടെ ഓർക്കുന്നു. അപ്പൊ , അടുത്ത വർഷം ജോജിയുമായി വരാം. -അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ–ശ്യാം പുഷ്കരൻ–ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം അടുത്തവർഷം റിലീസ് ചെയ്യും.

അടുത്ത സംവിധാന ശ്രമം "ജോജി " .

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം...

Posted by Dileesh Pothan on Friday, 2 October 2020

Tags:    
News Summary - dileesh pothan fahad faasil movie joji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.