ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു; 'വോയിസ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക്​ ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന 'വോയിസ് ഓഫ് സത്യനാഥ'ന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ദിലീപ് തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ്​ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്​.

ബാദുഷ സിനിമാസിന്‍റെയും ഗ്രാൻഡ്​ പ്രൊഡക്ഷന്‍സി​ന്‍റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തി​ന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും റാഫി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Full View

ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Dileep and Rafi reunite 'Voice of Satyanathan' title Poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.