കാവി ബിക്കിനി ഫൈനൽ കട്ടിലും, 'ബേഷരം രംഗ്'ഗാനത്തിൽ മാറ്റം; ഷാറൂഖ് ഖാന്റെ പത്താൻ എത്തിയത് മാറ്റങ്ങളോടെ...

 ഷാറൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നാല് വർഷത്തിന് ശേഷം ഷാറൂഖ് ഖാന്റേതായി പുറത്തു വരുന്ന ചിത്രമാണ് പത്താൻ. നടന്റെ മടങ്ങി വരവ് ഗംഭീരമായിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം.

വിവാദങ്ങളോടെയാണ് എസ്.ആർ.കെയുടെ പത്താൻ തിയറ്ററിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. വരികളും ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയുമായിരുന്നു ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തിയിരുന്നു. കൂടാതെ ഗാനരംഗങ്ങൾ മോശമാണെന്നും  ആരോപിച്ചു.

വൻ പ്രതിഷേധം ഉയർന്നതോടെ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 

അതേസമയം ഏറെ വിവാദം സൃഷ്ടിച്ച കാവി നിറത്തിലുള്ള ബിക്കിനി പാട്ടിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഗാനത്തിലെ ചില വരികൾ ഒഴിവാക്കി.  പാട്ടിൽ  നടിയുടെ ക്ലോസപ്പ് ഷോർട്ടുകളും അർദ്ധ നഗ്നസീനുകളും ചില നൃത്തചുവടുകളും ചിത്രത്തിൽ ഇല്ല. കൂടാതെ ചി ചില സംഭാഷണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 'റോ' എന്ന വാക്ക് മാറ്റി അതിന് പകരം ഹമാരെ എന്നും 'പി.എം.ഓ' എന്ന വാക്ക് മാറ്റി പകരം 'പ്രസിഡന്റ്' അല്ലെങ്കില്‍ 'മിനിസ്റ്റര്‍' എന്നാക്കി. ഇത് ചിത്രത്തിൽ 13 സ്ഥലങ്ങളിലുണ്ട്. ശ്രീമതി ഭാരത് മാത എന്ന വാക്ക് ഹമാരി ഭാരത് മാതാ ആയും 'അശോക് ചക്ര' എന്നത് വീർ പുരസ്‌കാരമായും മാറ്റി.കെ.ജി.ബി' ഏജന്‍സി എന്നതിന് പകരം 'എക്‌സ്-എ.ബി.യു' എന്നാക്കി മാറ്റി. ഒരു ഡയലോഗിൽ, സ്കോച്ച് എന്ന വാക്ക് ഡ്രിങ്ക് എന്നാക്കി . റഷ്യയെക്കുറിച്ചുള്ള പരാമർശവും നീക്കം  ചെയ്തിട്ടുണ്ട്. ബ്ലാക്ക് പ്രിസണ്‍ റഷ്യ' എന്നത് 'ബ്ലാക്ക് പ്രിസണ്‍' എന്നാണ് മാറ്റം വരുത്തിയത്. 

സെൻസർ ബോർഡ് നിർദ്ദേശിച്ച പത്തിലധികം മാറ്റത്തോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.

Tags:    
News Summary - Deepika Padukone's orange bikini makes the final cut! Pathaan team makes minor change to song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.