Posted On
date_range Updated On
date_range 'ചേര' ക്രിസ്ത്യൻ വികാരം വൃണപ്പെടുത്തുന്നു; കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം
കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചേരയുടെ ഫസ്റ്റ്ലുക് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെയാണ് കുഞ്ചോക്കോ ബോബനെതിരെ സൈബർ ആക്രമണം ഉയർന്നത്.
കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി 'ചേര'യുടെ പോസ്റ്ററിന് സാമ്യമുണ്ടെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം. ക്രിസ്ത്യാനികളെ സിനിമയിലൂടെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നു.
മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപ്പമായ പിയേറ്റയെ അനുകരിച്ചാണ് ചേരയുടെ ഫസ്റ്റ് ലുക് പോസ്റ്റർ നിർമിച്ചിരിക്കുന്നത്. അർജുൻ എം.സി നിർമിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യൂ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.