Posted On
date_range Updated On
date_range നയൻതാരയുടെ ഹൊറർ ചിത്രം 'കണക്റ്റ്' തിയറ്ററുകളിലേക്ക്
നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രം 'കണക്റ്റ്' ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തുന്നു. 'മായ', 'ഗെയിം ഓവര്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത 'കണക്റ്റ്' ന്യൂ സൂര്യ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ, കാവ്യ രാംകുമാർ എന്നിവർ ചേർന്നാണ്.
ക്യാമറ: മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം: പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍: റിച്ചാര്‍ഡ് കെവിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.