'പിണറായി വിജയം' ഏറ്റെടുത്ത്​ സിനിമാ താരങ്ങളും; വൈറൽ പോസ്റ്റുകൾ വായിക്കാം

നിയമ സഭ തെരഞ്ഞെടുപ്പിൽ വ്യക്​തമായ മേൽക്കൈ ഉറപ്പിച്ച്​ പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്​ മുന്നേറവേ, കലാ സാംസ്​കാരിക രംഗത്തുള്ളവർ അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങളിലെത്തുകയാണ്​.

സി.പി.എം സർക്കാരി​െൻറ തുടർവിജയമുറപ്പിച്ചതോടെ നടൻ ആസിഫ്​ അലി പങ്കുവെച്ചത്​ ത​െൻറ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററാണ്​. 'എല്ലാം ശരിയാകും' എന്ന്​ പേരായ സിനിമയുടെ പോസ്റ്ററിൽ ചുവപ്പി​െൻറ മയമാണ്​. എൽ.ഡി.എഫ്​ സ്ഥാനാർഥിയായാണ്​ ആസിഫ്​ ചിത്രത്തിൽ എത്തുന്നതെന്നാണ്​ സൂചന. എന്തായാലും പിണറായി സർക്കാർ വിജയമാഘോഷിക്കു​േമ്പാൾ തന്നെ ആസിഫ്​ പങ്കുവെച്ച സിനിമ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്​​. മൂന്ന്​ മണിക്കൂറുകൾ കൊണ്ട്​ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ്​ പോസ്റ്ററിന്​ ഫേസ്​ബുക്കിൽ ലഭിച്ചത്​. ജിബു ജേക്കബ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ സിദ്ധീഖും പ്രധാന വേഷത്തിലുണ്ട്​. താരം ഫേസ്​ബുക്കിൽ പങ്കുവെച്ചതാക​െട്ട ചിത്രത്തിലെ ത​െൻറ കഥാപാത്രത്തി​െൻറ സ്റ്റില്ലും. അതിന്​ അടിക്കുറിപ്പായി 'എല്ലാം ശരിയാകും' എന്ന്​ ചേർത്തിട്ടുമുണ്ട്​.

എല്ലാം ശരിയാകും 😊😊

Posted by Asif Ali on Sunday, 2 May 2021

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .

ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ . - നടൻ മോഹൻലാലും എൽ.ഡി.എഫ്​ സർക്കാരിന്​ അഭിനന്ദനവുമായി എത്തി.

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .

ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ .

Posted by Mohanlal on Sunday, 2 May 2021

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അന്ത്യം ഈ ദിവസം അടയാളപ്പെടുത്തുന്നുവെന്ന പ്രതീക്ഷയുണ്ട്​. അതോടൊപ്പം, നാമെല്ലാം അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തെ അതിജീവിച്ച്​ മുന്നേറാൻ, ഭരണകൂട യന്ത്രങ്ങളും അവിടുത്തെ ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും പ്രത്യാശിക്കുന്നു. -പൃഥ്വിരാജ്​ സുകുമാരൻ ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the elected representatives of...

Posted by Prithviraj Sukumaran on Sunday, 2 May 2021

പിണറായി വിജയനും അദ്ദേഹത്തി​െൻറ ടീമിനും ചരിത്ര വിജയത്തിൽ ഹൃദ്യമായ അഭിനന്ദനം നേർന്നുകൊണ്ടാണ്​ ദുൽഖർ സമൂഹ മാധ്യമങ്ങളിലെത്തിയത്​. കേരളം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴും മികച്ച നേതൃപാടവം കാഴ്​ച്ചവെച്ചയാളാണ്​ പിണറായിയെന്നും ദുൽഖർ ​ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു.

The past few weeks have been bleak to say the least. Everyday the news has been difficult to come to terms with. Amidst...

Posted by Dulquer Salmaan on Sunday, 2 May 2021

വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ✌🏼

ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ! -നടൻ ടൊവിനോ തോമസ്​ ത​െൻറ പോസ്റ്റിൽ പറഞ്ഞു.

വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ✌🏼

ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ! 💪🏼

Posted by Tovino Thomas on Sunday, 2 May 2021

നാമെല്ലാം പ്രതീക്ഷിച്ച, ആഗ്രഹിച്ച പോലെ കേരളം ചുവന്നു.

പേമാരിയിലും മഹാമാരിയിലും ഒലിച്ചു പോകാതെ മനുഷ്യനേയും സകല ജീവജാലങ്ങളേയും സംരക്ഷിച്ച കേരളത്തിന്റെ ക്യാപ്റ്റനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ നാട് ഇനിയും നയിക്കും.

മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച കേരള ജനതക്ക് അഭിവാദനങ്ങൾ. -നടൻ ഇന്നസൻറ്​ കുറിച്ചു.

നാമെല്ലാം പ്രതീക്ഷിച്ച, ആഗ്രഹിച്ച പോലെ കേരളം ചുവന്നു.

പേമാരിയിലും മഹാമാരിയിലും ഒലിച്ചു പോകാതെ മനുഷ്യനേയും സകല...

Posted by Innocent on Sunday, 2 May 2021

തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി എം സ്വരാജി​െൻറ തോൽവിയിലുള്ള ദുഃഖം രേഖപ്പെടുത്തിയാണ്​ സംവിധായകൻ അരുൺ ഗോപി രംഗത്തെത്തിയത്​. എം. സ്വാരജ്​, ഇതൊരു തീരാ നഷ്ടമാണ്..!! തൃപ്പൂണിത്തുറയ്ക്കല്ല കേരളത്തിന് തന്നെ!! -അരുൺ ഗോപി എഴുതി.

M Swaraj ഇതൊരു തീരാ നഷ്ടമാണ്..!! തൃപ്പൂണിത്തുറയ്ക്കല്ല കേരളത്തിന് തന്നെ!!

Posted by Arun Gopy on Sunday, 2 May 2021

മെട്രോ മാൻ ശ്രീധരൻ 6000ത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുന്ന സമയത്ത്​ സംവിധായകൻ ഒമർ ലുലു ഫേസ്​ബുക്കിൽ പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു.

''Confidence Kaa Baap Metro Man

ചിലർ അങ്ങനെയാ എടുത്ത പണി കറക്കറ്റ് ആയി ചെയ്‌ത്‌ തീർക്കും''.  -എന്നായിരുന്നു അദ്ദേഹം കുറിച്ചത്​. എന്നാൽ, വൈകുന്നേരമായപ്പോഴേക്കും ഷാഫി പറമ്പിൽ മുന്നേറിയതോടെ 'ഗുയ്സ് പണി പാളി' എന്ന്​ അതേ പോസ്റ്റിന്​ സംവിധായകൻ കമൻറ്​ രേഖപ്പെടുത്തുകയും ചെയ്​തു.

Confidence Kaa Baap Metro Man 🔥

ചിലർ അങ്ങനെയാ എടുത്ത പണി കറക്കറ്റ് ആയി ചെയ്‌ത്‌ തീർക്കും.

Posted by Omar Lulu on Sunday, 2 May 2021

ടീമേ ഉറപ്പാണ്​' എന്ന അടിക്കുറിപ്പോടെ നടൻ ബിനീഷ്​ ബാസ്റ്റിൻ പങ്കുവെച്ച ചിത്രവും ഒരു ലക്ഷത്തിലധികം ലൈക്കുകൾ ഫേസ്​ബുക്കിൽ സ്വന്തമാക്കി.

ടീമേ..

ഉറപ്പാണ്..💪

Posted by Bineesh Bastin on Saturday, 1 May 2021

കെ.കെ രമക്കും, കെ.കെ ശൈലജയ്​ക്കും ആശംസകൾ അറിയിച്ചുകൊണ്ട്​ നടി റിമ കല്ലിങ്കൽ ഫേസ്​ബുക്കിൽ പോസ്റ്റുകളിട്ടു​. 

✊🏽

Posted by Rima Kallingal on Sunday, 2 May 2021

Tags:    
News Summary - cinema actors celebrates the ldf victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.