മലയാളം പോലെയല്ല; ബോളിവുഡിൽ നിന്ന് നേരിടുന്ന രസകരമായ പ്രശ്നം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല ബോളിവുഡിലും മികച്ച സ്വീകാര്യതയാണ് നടൻ ദുൽഖർ സൽമാന് ലഭിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് പ്രദർശനത്തിന് എത്തിയിട്ടുണ്ട്. സീതാരാമത്തിന്റെ വലിയ വിജയത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ചുപ്. ബോളിവുഡിൽ അധികം ചിത്രങ്ങൾ ചെയ്തിട്ടില്ലെങ്കിലും നടന്റെ പേരും ചിത്രങ്ങളും വലിയ ചർച്ചയാവാറുണ്ട്.

ദുൽഖറിന്റെ ചിത്രങ്ങൾ ബോളിവുഡ് സിനിമാ ലോകത്ത് ചർച്ചയാകുമ്പോൾ താൻ നേരിടുന്ന രസകരമായ പ്രശ്നത്തെ കുറിച്ച് പറയുകയാണ് ദുൽഖർ സൽമാൻ. കർവാൻ (2018), ദി സോയ ഫാക്ടർ (2019), ഇപ്പോൾ ചുപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച  സ്വീകാര്യത ലഭിച്ചു എന്നുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

"ഇത് എനിക്ക് സന്തോഷകരമായ ഒരു പ്രശ്നമാണ്, എന്തുകൊണ്ടാണ് ഞാൻ ഓരോ ഭാഷയിലും കൂടുതൽ സിനിമകൾ ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.

'നമ്മൾ വളരെയധികം കാണുന്നു' എന്നതിന് അപ്പുറം. മലയാളത്തിൽ ഒരു വലിയ ഓപ്പണിങ്  ലഭിക്കുക, ഒരു വലിയ ഫൈനൽ നമ്പർ ലഭിക്കാൻ എനിക്ക് സമ്മർദ്ദമുണ്ട്. അതുകൊണ്ട് എന്റെ ചില തീരുമാനങ്ങൾ അതിന്റെ അടിസ്ഥാനത്തിലായിരിക്കണം. പക്ഷേ ഹിന്ദിയിലോ തെലുങ്കിലോ തമിഴിലോ അങ്ങനെയല്ല.  ഏത് തരത്തിലുള്ള സിനിമകളും  ചെയ്യാം. ഒരു താരമായിട്ടല്ല, ഒരു നടനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതൊരു വിചിത്രമായ യാത്രയാണ്, പക്ഷേ അതിന്റെ ഓരോ മിനിറ്റും ഞാൻ ഇഷ്ടപ്പെടുന്നു''; ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Chup actor Dulquer Salmaan Opens Up About HiS 'delightful' problem he faced in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.