Posted On
date_range Updated On
date_range വിക്രമും ധ്രുവും ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ 'മഹാൻ' ടീസർ കാണാം
ചിയാൻ വിക്രമിന്റെ 60ാം ചിത്രം 'മഹാൻ' ടീസർ ആമസോൺ പ്രൈം പുറത്തുവിട്ടു. ഫെബ്രുവരി 10നാണ് ആക്ഷൻ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. വിക്രമും മകൻ ധ്രുവ് വിക്രമും കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ ആദ്യമായി ഒരുമിക്കുകയാണ്.
ലളിത് കുമാറാണ് ആക്ഷൻ പാക്ക് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെയും ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് സിനിമ.
ബോബി സിംഹയും സിമ്രാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളം, തെലുഗു, കന്നഡ ഭാഷകളിലും പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടും ചിത്രം പ്രീമിയർ ചെയ്യും. കന്നഡയിൽ 'മഹാപുരുഷ' എന്നാണ് ചിത്രത്തിന്റെ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.