മോഹൻലാലിന്റെ ലൂസിഫറിന് മുകളിൽ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ, രണ്ട് ദിവസം കൊണ്ട് നേടിയത്...
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗോഡ്ഫാദർ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസഫിറിന്റെ തെലുങ്ക് പതിപ്പാണിത്. സൽമാൻ ഖാൻ, ചിരഞ്ജീവി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നയൻതാരയാണ് നായിക. മലയാളത്തിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 5 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 69 കോടിയാണ് നേടിയിരിക്കുന്നത്. ഒന്നാം ദിവസം 38 കോടിയും രണ്ടാം ദിവസം 31 കോടിയുമാണ് കളക്ഷൻ. അവധിദിനങ്ങളും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.. മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
മോഹൻരാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ ചിരഞ്ജീവിയുടെ 153ാംമത്തെ ചിത്രമാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.