ലോറിയുടെ മുകളിൽ കയറി നൃത്തം ചെയ്തു; തുനിവ് സിനിമയുടെ ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം

 ജിത്ത് ചിത്രമായ തുനിവ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ലോറിയിൽ നിന്ന് വീണ് ആരാധകൻ മരിച്ചു. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയായ ഭരത് കുമാർ (19 ) ആണ് മരിച്ചത്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപമാണ് സംഭവം നടന്നത്. നൃത്തം ചെയ്യുന്നതിനിടെയാണ് അപകടം. ലോറിയിൽ നിന്ന് വീണ ഭരതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ നട്ടെല്ലിനടക്കം പരിക്കേറ്റിരുന്നു.

അജിത്തിന്റെ തുനിവിനോടൊപ്പമാണ് വിജയ് ചിത്രമായ വാരിസും തിയറ്ററിൽ എത്തിയത്. രണ്ട് ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മഞ്ജു വാര്യറാണ് തുനിവിലെ നായിക.

Tags:    
News Summary - Chennai youth celebrating 'Thunivu' release falls to death from top of lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.