'മൂന്ന് മാസം കൂടുമ്പോൾ മകനുമൊത്ത് ആർ.ആർ.ആർ കാണും'; ചിത്രത്തിന്‍റെ വലിയ ആരാധികയാണെന്ന് ബ്രിട്ടീഷ് നടി
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം ആർ.ആർ.ആറിന്‍റെ ആരാധികിയാണെന്ന് ബ്രിട്ടീഷ് നടി മിന്നി ഡ്രൈവർ. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ആർ.ആർ.ആറിനോടുള്ള ഇഷ്ടത്തെ കുറിച്ചും ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ആഗ്രഹമുള്ളതിനെ കുറിച്ചും മിന്നി പറഞ്ഞത്. 2023ൽ ആർ.ആർ.ആറിന് ഓസ്കറും ലഭിച്ചിരുന്നു.
'ആർ.ആർ.ആർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ്. എന്‍റെ മകനുമൊത്ത് ആ ചിത്രം കാണാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ എക്കാലത്തെയും ഇഷ്ട ചിത്രമാണ് അത്. ഇതൊരു മൂന്ന് മണിക്കൂർ ചിത്രമാണ് എന്നാലും മൂന്ന് മാസം കൂടുമ്പോൾ ഒരു വട്ടമെങ്കിലും ഞങ്ങൾ ആർ.ആർ.ആർ കാണുമെന്ന് എനിക്ക് തോന്നുന്നു. എക്കാലത്തേയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്,' മിന്നീ പറഞ്ഞു.
'ഗുഡ് വിൽ ഹണ്ടിങ്' അടക്കം 50 ഓളം ചിത്രത്തിൽ മിന്നീ അഭിനയിച്ചിട്ടുണ്ട്. ലോകം മുഴുവൻ ചർച്ചയായ ചിത്രമായിരുന്നു രാജമൗലിയുടെ മാഗ്നം ഓപസായ ആർ.ആർ.ആർ. രാം ചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 'നാട്ടു.. നാട്ടു' എന്ന പ്രശസ്തമായ ഗാനത്തിനാണ് ചിത്രത്തിന് ഓസ്ക്ർ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.