റെക്കോർഡ് കളക്ഷനുമായി ബ്രഹ്മാസ്ത്ര; റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ട് നേടിയത്...

റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിട്ട രൺബീർ കപൂർ - ആലിയ ബട്ട് ചിത്രം ബ്രഹ്മാസ്ത്ര ആഗോള തലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ടതായി നിർമാതാക്കൾ അറിയിച്ചു. ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 197 കോടിയാണ് നേടിയത്. അവധി ദിവസമായ ഇന്നത്തെ കളക്ഷനും ചേർത്ത് 200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേ രീതിയിലുള്ള പ്രേക്ഷക പിന്തുണ തുടർന്നാൽ, ചിത്രം 'ദ കശ്മീർ ഫയൽസിനെ' വരും ദിവസങ്ങളിൽ മറികടന്നേക്കും. ഇന്ത്യയിൽ നിന്ന് 250 കോടിയാണ് കശ്മീർ ഫയൽസ് നേടിയത്. 

അതേസമയം, ഏറ്റവും കൂടുതൽ പണംവാരിയ രൺബീർ ചിത്രങ്ങളിൽ രണ്ടാമതായി മാറിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയിൽ നിന്ന് 342 കോടി നേടിയ രാജ്കുമാർ ഹിരാനി ചിത്രം സഞ്ജുവാണ് അതിൽ ഒന്നാമത്. 180 കോടി നേടിയ യേ ജവാനി ഹേ ദിവാനിയായിരുന്നു ഇതുവരെ രണ്ടാമത്. എന്നാൽ, വെറും ഒമ്പത് ദിവസങ്ങൾ കൊണ്ട് അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര അതിനെ മറികടന്നു. 112 കോടിയുമായി യേ ദിൽ ഹെ മുഷ്കിലും ബർഫിയുമാണ് പിന്നിലുള്ളത്.

കരൺ ജോഹർ നിർമിച്ച ബ്രഹ്മാസ​്ത്രക്കെതിരെ വലിയ രീതിയിലുള്ള ബഹിഷ്കരണാഹ്വാനമുണ്ടായിരുന്നു. എന്നാൽ, അതിനെയെല്ലാം മറികടക്കുന്ന രീതിയിലാണ് ചിത്രത്തിന് ലഭിച്ച സ്വീകരണം. ബോളിവുഡിന്റെ രാജാവ് ഷാരൂഖ് ഖാൻ ബ്രഹ്മാസ്ത്രയിൽ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. അമിതാബ് ബച്ചൻ, നാഗാർജ്ജുന, മൗനി റോയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. 

Tags:    
News Summary - Brahmastra box office collection day 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.