'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്'; യുവതിക്ക് മറുപടിയുമായി നടൻ ബിനീഷ് ബാസ്റ്റിൻ

 ഓണാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിന്  വിദ്വേഷ കമന്റിട്ട  യുവതിക്ക്  മറുപടിയുമായി നടൻ ബിനീഷ് ബാസ്റ്റിൻ. തുഷാര അജിത് കല്ലായിൽ എഴുതിയ കമന്റിന്റെ സ്ക്രീൻഷോർട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു നടൻ മറുപടി നൽകിയത്. 'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേും മുസ്ലീമിന്റേയും ആഘോക്ഷമല്ല എന്ന് തുടങ്ങുന്ന കമന്റിനാണ് നടൻ മറുപടി നൽകിയത്. ബിനീഷിന്റെ മറുപടിയും കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

'ടീമേ.. ഓണം മലയാളികളുടെ ദേശിയ ഉത്സവമാണ്. ഞങ്ങൾ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗിയത തുലയട്ടെ'- നടൻ ഫേസ്ബുക്കിൽ കുറിച്ചു.

'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആഘോഷമല്ല. ഇന്നലെ മുസ്ലിം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവുമൊക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ' എന്നായിരുന്നു- തുഷാര അജിത്തിന്റെ കമന്റ്. ബിനീഷിനെ പിന്തുണച്ച് നിരവധി പേർ എത്തിയിട്ടുണ്ട്.

Full View


Tags:    
News Summary - Bineesh Bastin mas Reply About Woman controversy Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.