ബിജുക്കുട്ടൻ നായകനാകുന്നു 'കള്ളന്മാരുടെ വീട്', തിയറ്ററുകളിലേക്ക്

ത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' എന്ന ചിത്രം പുതുവത്സര നാളിൽ തിയറ്ററിൽ എത്തുന്നു.പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി 'കള്ളന്മാരുടെ വീട്' എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്.

ബിജു കുട്ടനെ കൂടാതെ നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റ്യൻ, ശ്രീകുമാർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരിച്ചു ആസ്വദിക്കാൻ പറ്റുന്ന നല്ലൊരു ചിത്രമാണെന്നും അത്ഭുത മായാജാല കാഴ്ചകളും സിനിമയിലുണ്ടെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു. ജോയ്സ് ളാഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണമൂർത്തി എന്നിവർ സംഗീതം പകരുന്നു. ബിജിഎം എത്തിക്സ് മ്യൂസിക്.

എഡിറ്റിംങ്-സനു സിദ്ദിഖ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാൻ,ശ്രീകുമാർ രഘുനാഥൻ .കല-മധു,ശിവൻ കല്ലടിക്കോട്. മേക്കപ്പ്-സുധാകരൻ.വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫർ ശബരീഷ്.സ്റ്റിൽസ്- രാംദാസ് മാത്തൂർ.

പരസ്യകല-ഷമീർ.ആക്ഷൻ-മാഫിയ ശശി, വിഘ്നേഷ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ മുത്തു കരിമ്പ.പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി ജി. പുതുവത്സരത്തിൽ "കള്ളന്മാരുടെ വീട് " തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

Tags:    
News Summary - Biju kuttan starring Kallanmarude veedu Releasing in newyear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.