ചാക്കോച്ചൻ - അഷ്​റഫ്​ ഹംസ ചിത്രം 'ഭീമന്‍റെ വഴി' ട്രെയിലർ പുറത്ത്​

'തമാശ'ക്ക്​ ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം 'ഭീമന്‍റെ വഴി'-യുടെ ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്നി, നസീര്‍ സംക്രാന്തി എന്നീ താരങ്ങളും​ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്​.

ചിത്രത്തിന്‍റെ പ്രമേയം വഴി പ്രശ്​നമാണെന്നാണ്​ ട്രെയിലർ നൽകുന്ന സൂചന. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ്​ 'ഭീമന്‍റെ വഴി'. ഡിസംബര്‍ മൂന്നിന്​ തിയേറ്റര്‍ റിലീസായി ചിത്രമെത്തും. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ഭീമന്റെ വഴി നിര്‍മ്മിക്കുന്നത്. 

Full View

Tags:    
News Summary - Bheemante Vazhi Official Trailer out Kunchacko Boban Chemban Vinod Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.