'തമിഴിൽ 100 വർഷത്തിനിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രം'; സിനിമയെ പ്രശംസിച്ച് സംവിധായകൻ

നടൻ വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാർഡ് നേടിയ സംവിധായകൻ മണികണ്ഠൻ ഒരുക്കിയ ചിത്രം 'കടൈസി വ്യവസായിയെ' പ്രകീർത്തിച്ച് സംവിധായകൻ മിഷ്കിൻ. തമിഴിൽ 100 വർഷത്തിനടയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് കടൈസി വ്യവസായിയെന്ന് നിഷ്പ്രയാസം പറയാമെന്നാണ് മിഷ്കിൻ വീഡിയോയിലൂടെ പറഞ്ഞു.


ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച താരം ഇത്തവണയും പതിവുതെറ്റിച്ചില്ലെന്നാണ് മിഷ്കിൻ അഭിപ്രായപ്പെടുന്നത്. സമൂഹത്തിന് വളരെ ഉപകാരപ്രദമായ പാഠമാണ് മണികണ്ഠൻ ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടെ തീയറ്ററിൽ പോയി കാണാൻ സാധിക്കുന്ന സിനിമയാണിത്. കുട്ടികളെ നിർബന്ധമായും ഈ സിനിമ കാണിക്കണമെന്നും മിഷ്കിൻ പറഞ്ഞു.


കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. ആണ്ടവൻ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കർഷകൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക അഭിപ്രായമാണ് ലഭിച്ചത്.

Full View

വിജയ് സേതുപതിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ വിജയ് സേതുപതി പ്രൊഡക്ഷൻസ് അതിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. യോഗി ബാബുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Tags:    
News Summary - ‘Best Picture Released in 100 Years’; The director praised Tamil cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.