ബാറ്റ്​മാൻ ആരാധകരേ... നിങ്ങളിത്​ കാണുക; ഗംഭീര മേക്കിങ്​​ വിഡിയോ പങ്കുവെച്ച്​ വാർണർ ബ്രദേഴ്​സ്​

ബാറ്റ്​മാൻ എന്ന ഡിസിയുടെ സൂപ്പർഹീറോയെ കുറിച്ച്​ അറിയാത്തവർ ചുരുക്കമായിരിക്കും. തുടക്കത്തിൽ ബാറ്റ്​മാൻ ഹീറോയിസവുമായി​ പുറത്തുവന്ന സിനിമകൾ പലതും കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോള​െൻറ കൈയ്യിൽ ബാറ്റ്​മാൻ എത്തിയതോടെ ഇതിഹാസ ചലച്ചിത്രങ്ങളുടെ പിറവിക്ക്​ തുടക്കം കുറിക്കുകയായിരുന്നു.2005ലെ ബാറ്റ്​മാൻ ബിഗിൻസും 2008ൽ പുറത്തുവന്ന ദ ഡാർക്​ നൈറ്റും 2012ലെ ദ ഡാർക്​ നൈറ്റ്​ റൈസസും ഹോളിവുഡ്​ സിനിമാസ്വാദകരെ ഏറെ സ്വാധീനിച്ചവയായിരുന്നു. പുതിയ ബാറ്റ്​മാൻ സിനിമകൾ ഇറങ്ങു​േമ്പാൾ ബാറ്റ്​മാൻ ട്രിലോഗിയുടെ മഹത്വത്തെ കുറിച്ച്​ ഇപ്പോഴും വാചാലരാവുന്നവരുണ്ട്​.

ബാറ്റ്​മാൻ ആരാധകർക്കായി ഒരു സർപ്രൈസ്​ വിഡിയോയുമായി എത്തിയിരിക്കുകയാണ്​ നിർമാതാക്കളായ വാർണർ ബ്രദേഴ്​സ്​. ബാറ്റ്​മാൻ ട്രിലോഗിയുടെ മേക്കിങ്​ വിഡിയോ ആണ്​ 'ദ ഫയർ റൈസസ്'​ എന്ന പേരിൽ ഡോക്യുമെൻററിയായി പുറത്തുവിട്ടിരിക്കുന്നത്​. 'ദ ക്രിയേഷൻ ആൻഡ്​ ദ ഇംപാക്​ട്​ ഒാഫ്​ ദ ഡാർക്​ നൈറ്റ്​ ട്രിലോഗി' എന്നതാണ്​ ടാഗ്​ ലൈൻ. അവസാന ചിത്രമായ ഡാർക്​ നൈറ്റ്​ റൈസസ്​ ഇറങ്ങി എട്ട്​ വർഷങ്ങൾക്ക്​ ശേഷമാണ്​ മൂന്ന്​ ചിത്രങ്ങളുടെയും അണിയറ പ്രവർത്തനങ്ങളുടെ വിഡിയോ പുറത്തുവിടുന്നത്​.

ഒന്നേകാൽ മണിക്കൂറോളമുള്ള ഡോക്യുമെൻററിയിൽ ക്ര്യൂ മെംബർമാരുടെയും വാർണർ ബ്രദേഴ്​സിലെ സീനിയർ മെംബർമാരുടെയും ക്രിസ്​റ്റഫർ നോള​െൻറയും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. അഞ്ച്​ പാർട്ടുകളായാണ്​ ഡോക്യുമെൻററി. എങ്ങനെയാണ്​ ആദ്യ ചിത്രം ആരംഭിക്കുന്നതെന്നും അത്​ ട്രിലോഗിയായി മാറിയതിനെ കുറിച്ചുമൊക്കെ വിശദീകരണവും നൽകുന്നുണ്ട്​. ഹോളിവുഡിലെ മറ്റ്​ പ്രമുഖ സംവിധായകരായ സാക്ക്​ സ്​നൈഡറുടെയും ഗ്വില്ലർമോ ഡെൽടോറോയുടേയും അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. എന്തായാലും ബാറ്റ്​മാൻ ഫാൻസിനുള്ള ഒരു വിഷ്വൽ ട്രീറ്റ്​ തന്നെയാണ്​ ദ ഫയർ റൈസസ് എന്ന വിഡിയോ. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.