അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജും പിന്മാറി; പരാതികൾ വേദനിപ്പിച്ചെന്ന് നടൻ

താര സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷും പിൻമാറിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ച സാഹചര്യത്തിലാണ് പ്രത്രിക പിൻവലിച്ചതെന്ന് ജഗദീഷ് അറിയിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിങ്ങനെ നാല് മത്സരാർത്ഥികൾ മത്സരിക്കും.

പ്ര​സി​ഡ​ന്‍റ്​ ഉ​ൾ​പ്പെ​ടെ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച പ​ല​രും മ​റ്റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. 73ഓ​ളം പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തിയ​തി വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ 31ന് ​അ​ന്തി​മ പ​ട്ടി​ക പു​റ​ത്തു​വ​രും. ആ​ഗ​സ്റ്റ് 15നാ​ണ് വോ​ട്ടെ​ടു​പ്പ്. വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ര​ണ​ത്തോ​ടെ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്ത്​ എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രം ക​ടു​ത്ത​ത്.

Tags:    
News Summary - Baburaj also withdrew from the AMMA elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.