Posted On
date_range Updated On
date_range 'ഭീംല നായക്' 200 കോടി ക്ലബിലേക്ക്; 'അയ്യപ്പനും കോശിയും' തെലുഗു സംസ്ഥാനങ്ങളിലും ഹിറ്റ്
ഹൈദരാബാദ്: മലയാള ചിത്രം അയ്യപ്പനും കോശിയുടെ തെലുഗു റീമേക്ക് 'ഭീംല നായക്' 200 കോടി ക്ലബിലേക്ക്. ഒമ്പത് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്ന് 178 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
പവർ സ്റ്റാർ പവൻ കല്യാണാണ് ടൈറ്റിൽ വേഷത്തിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോനായിരുന്നു എസ്.ഐ അയ്യപ്പൻ നായരുടെ വേഷത്തിൽ നിറഞ്ഞാടിയത്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ റോളിൽ റാണ ദഗുപതി അഭിനയിച്ചിരിക്കുന്നു.
പ്രഭാസിന്റെ 'രാധേ ശ്യാം' റിലീസാകുന്ന വരെ ചിത്രതിന് കാര്യമായ വെല്ലുവിളികളില്ലെന്നാണ് വിലയിരുത്തൽ. സാഗർ കെ. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 25നാണ് തിയറ്ററുകളിലെത്തിയത്. നിത്യ മേനോൻ, സംയുക്ത മേനോൻ, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.