'ജിഹാദി ഷാറൂഖ് ഖാനെ കണ്ടാൽ കത്തിക്കും'; നടന് നേരെ വധഭീഷണിയുമായി അയോധ്യയിലെ പുരോഹിതൻ

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ്  പ്രശ്നങ്ങൾ ആരംഭിക്കുന്നത്.  പാട്ടിൽ കാവി നിറത്തിലുളള ബിക്കിനി ധരിച്ച് ദീപിക പദുകോൺ എത്തുന്നുണ്ട്. ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം.

ഇപ്പോഴിതാ ഷാറൂഖ് ഖാന് നേരെ വധഭീഷണിയുമായി അയോധ്യയിലെ തപസ്വി ചാവ്നിയിലെ പുരോഹിതൻ മഹന്ത് പരംഹൻസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഷാറൂഖ് ഖാനെ അടുത്തു കിട്ടിയാൽ ജീവനോടെ കത്തിക്കുമെന്ന് മാധ്യമങ്ങളെ കാണവെ പറഞ്ഞു. ചിത്രത്തിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നും തപസ്വി ചാവ്നി കൂട്ടിച്ചേർത്തു.

'ഞങ്ങളുടെ സനാതന ധർമത്തിലെ ആളുകൾ ഇതിനെതിരെ തുടർച്ചയായി പോരാടുകയാണ്. ഇന്ന് ഞങ്ങള്‍ ഷാറൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. സിനിമയിലെ ജിഹാദി ഷാരുഖ് ഖാനെ കണ്ടാൽ അയാളെ ജീവനോടെ കത്തിക്കും. കൂടാതെ പാത്താൻ തിയറ്ററുകളിൽ പ്രദർശിപ്പിച്ചാൽ തീയിടും'-പരംഹംസ് ആചാര്യ പറഞ്ഞു. കൂടാതെ പത്താൻ ചിത്രം ബഹിഷ്കരിക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.

ജനുവരി 25 നാണ്  'പത്താൻ' തിയറ്ററുകളിൽ എത്തുന്നത്. ആദ്യ ഗാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുമ്പോൾ ചിത്രത്തിലെ   രണ്ടാമത്തെ ഗാനം പുറത്തു വിടാൻ തയാറെടുക്കുകയാണ് അണിയറപ്രവർത്തകർ.

Tags:    
News Summary - Ayodhya seer threatens to Shah Rukh Khan For Pathan Movie controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.