എതിരഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കും -ദിലീഷ് പോത്തൻ

ദുബൈ: എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന സമയത്ത് ചില ഡയലോഗുകൾ പറയുമ്പോൾ എങ്ങിനെ സമൂഹത്തെ ബാധിക്കും എന്ന് ആലോചിക്കാറുണ്ട്. സംവിധായകനോട് ഇക്കാര്യം സൂചിപ്പിക്കാറുണ്ടെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

നമ്മളെ തൃപ്തിപ്പെടുത്തുന്ന മറുപടികൾ അവരിൽ നിന്ന് ലഭിക്കാറുണ്ട്. ഒ.ടി.ടിക്കും തീയറ്ററിനും വേണ്ടി രണ്ട് രീതിയിലാണ് സിനിമ ചെയ്യുന്നത്. ഒ.ടി.ടി ഇല്ലായിരുന്നില്ലെങ്കിൽ ജോജി പോലൊരു സിനിമ ഉണ്ടാവില്ലായിരുന്നുവെന്നും ദിലീഷ് പറഞ്ഞു. പുതിയ ചിത്രമായ 'കാപ്പ'യുമായി ബന്ധപ്പെട്ട് ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Avoiding films for fear of opposition will mark the end of art - Dileesh Pothan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.