'അങ്കിളേ...നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത്?' ആസിഫ് അലിയുടെ 'സർക്കീട്ട്' ട്രെയിലർ

താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ചിത്രം അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധത്തിന്‍റേയും സൗഹൃദത്തിന്‍റേയും കഥയാണ് സർക്കീട്ട്. ഹൃദ്യവും ലളിതവുമായ മുഹൂർത്തങ്ങളിലൂടെയും ചിത്രം കടന്നു പോകുന്നത്. ആസിഫ് അലിയും ബാലതാരം ഓർസാനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിൻ്റെപിന്നാമ്പുറങ്ങളിലേക്കു കടന്നാൽ തെളിയുന്നതെന്തൊക്കെ? എന്നതാണ് ചിത്രത്തിന്‍റെ കാതൽ.

വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനാകുന്ന ചിത്രമെന്ന നിലയിലും സർക്കീട്ടിന്‍റെ പ്രസക്തി ഏറെ വലുതാണ്. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ഡർ, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം-ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിങ് - സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്.കോസ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി. നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്. പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തും.

Tags:    
News Summary - Asif Ali's sarkeet official traler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.