ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം' ചിത്രീകരണം പൂർത്തിയായി

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ പത്തിന് കൊച്ചി പൂക്കാട്ടുപടിയിലെ സ്റ്റുഡിയോയിൽ നടന്ന ഒരു ഗാന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.

അമ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു. മികച്ച വിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനറേഷൻ ഗ്യാപ്പിന്‍റെ കഥ ഒരു കുട്ടംബത്തിന്‍റെ പശ്ചാത്തലത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

ജയറാമും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതങ്ങളിലെ ആരും ശ്രദ്ധിക്കാതെ പോകുന്ന സംഭവങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുന്നു. ആശ ശരത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയറാമും, കാളിദാസും അച്ഛനും മകനുമായിത്തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇഷാനി കൃഷ്ണകുമാറാണ് നായിക. സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ജൂഡ് ആന്‍റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ - ജൂഡ് ആന്‍റണി ജോസഫ്. സംഗീതം - സനൽ ദേവ്. ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ് - ഷഫീഖ് വി.ബി. കലാസംവിധാനം - നിമേഷ് താനൂർ. മേക്കപ്പ് - ഹസ്സൻ വണ്ടൂർ. കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. സ്റ്റിൽസ് - ലിബിസൺ ഗോപി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.

പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ - എൻ. എം. ബാദുഷ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സക്കീർ ഹുസൈൻ.

പ്രൊഡക്ഷൻ മാനേജർ - അഭിലാഷ് അർജുൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. കോ - പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ. 

Tags:    
News Summary - ashakal ayiram pack up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.