Posted On
date_range Updated On
date_range ആര്യൻ ഖാന്റെ ജയിൽവാസം പീഡനമെന്ന് സ്വര ഭാസ്കർ
മുംബൈ: മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്റെ ജയിൽവാസത്തിനെതിരെ നടി സ്വര ഭാസ്കർ. ആര്യൻ ഖാനെ പീഡിപ്പിക്കുകയാണെന്ന് സ്വര ട്വീറ്റ് ചെയ്തു.
സംവിധായകൻ രാഹുൽ ദൊലാകിയയും ആര്യനെ പിന്തുണച്ച് രംഗത്തെത്തി. കൃത്യമായി ജോലി ചെയ്യുന്നവരെ ബഹുമാനിക്കുന്നു. എന്നാൽ ഇത് അങ്ങനെയല്ല. ആര്യൻ ഖാന്റെ ജയിൽവാസം നീട്ടിയ നടപടി ശരിയായില്ല -രാഹുൽ ദൊലാകിയ ട്വീറ്റ് ചെയ്തു.
ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. ദസറ അവധിക്കുശേഷം ഈമാസം 20ന് വിധി പ്രഖ്യാപിക്കുമെന്ന്ാണ് ജഡ്ജ് വി.വി. പാട്ടീൽ അറിയിച്ചത്. ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.