തലൈവർക്ക്​​ ആദരവുമായി ത​ൈലവി ടീം; അരവിന്ദ്​ സ്വാമിയുടെ 'എം.ജി.ആർ ചിത്രങ്ങൾ'

​െചന്നൈ: ചരമവാർഷിക ദിനത്തിൽ തമിഴ്​നാട്​ പുരട്​ച്ചി ത​ൈലവർ ഡോ. എം.ജി. രാമചന്ദ്രനെ ഓർമിച്ചെടുത്ത്​ ത​ൈലവി ടീം. സിനിമയിൽ എം.ജി.ആറായി എത്തുന്ന അരവിന്ദ്​ സ്വാമിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു. അരവിന്ദ്​ സ്വാമിയുടെ വിവിധ ​െ​ലാക്കേഷൻ ചിത്രങ്ങളാണ്​ പുറത്തുവിട്ടത്​.

എം.ജി.ആറിന്‍റെ 103ാമത്​ ജന്മദിനത്തിൽ അരവിന്ദ്​ സ്വാമിയുടെ ആദ്യ ​ലുക്ക്​ ത​ൈലവി ടീം പുറത്തുവിട്ടിരുന്നു. എം.ജി.ആറിന്‍റെ അതേ വേഷപകർച്ചയിലാണ്​ അരവിന്ദ്​ സ്വാമി എത്തുന്നത്​. അതിനായി അരവിന്ദ്​ സ്വാമി അടിമുടി ഗെറ്റപ്പിൽ മാറ്റം വരുത്തിയിരുന്നു.

'പുരട്​ച്ചി ത​ൈലവർ എം.ജി.ആറിന്‍റെ വേഷം ചെയ്യുകയെന്ന ബഹുമതി മാത്രമല്ല, വലിയൊരു ഉത്തരവാദിത്തം കൂടിയായിരുന്നു. എന്നിൽ വിശ്വാസം അർപ്പിച്ച്​ ഈ വേഷം നൽകിയ സംവിധായനും നിർമാതാവിനുമെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു. തലൈവരുടെ ഓർമയിൽ ഈ ചിത്രങ്ങൾ ഞാൻ പോസ്റ്റ്​ ​െചയ്യുന്നു' -എന്ന കുറിപ്പോടെയാണ്​ അരവിന്ദ്​ സ്വാമി ചിത്രങ്ങൾ പോസ്റ്റ്​ ചെയ്​തത്​.

തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ്​ ത​ൈലവി. എ.എൽ. വിജയ് ആണ്​​ സംവിധാനം ചെയ്യുന്നത്​. ജയലളിതയായി കങ്കണ റണവാത്തും എം.ജി.ആറായി അരവിന്ദ്​ സ്വാമിയുമാണ്​ എത്തുന്നത്​. ​െക.ആർ. വി​ജയേന്ദ്ര പ്രസാദാണ്​ ത​ൈലവിക്ക്​ തിരക്കഥ ഒരുക്കുന്നത്​. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്​ണു വരദനാണ്​ നിർമാണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.