പട്ന: വെബ്സീരീസിൽ സൈനികരെ അപമാനിച്ചു എന്ന പരാതിയിൽ ബോളിവുഡ് നിർമാതാവ് എക്താ കപൂറിനും മാതാവ് ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറന്‍റ്. ബിഹാറിലെ ബെഗുസാരായി കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. സമൻസ് അയച്ചിട്ടും ഇരുവരും കോടതിയിൽ ഹാജറായിരുന്നില്ല. ഇതിനുപിന്നാലെയാണ് കോടതിയുടെ നടപടി.
ഇരുവരും നിർമിച്ച 'എക്സ് എക്സ് എക്സ്'(സീസൺ 2) എന്ന വെബ്സീരീസിൽ സൈനികരെ മോശമായി ചിത്രീകരിച്ചുവെന്നും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ശംമ്പു കുമാർ എന്ന മുൻ സൈനിക ഉദ്യോഗസ്ഥൻ 2020ലാണ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളനുസരിച്ചും ഐ.ടി ആക്ട് പ്രകാരവുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.