അനുറാം സംവിധാനം ചെയ്യുന്ന 'മറുവശം' തിയേറ്ററിലേക്ക്

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'മറുവശം' മാർച്ച് ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർ കാരിമുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമിക്കുന്ന ചിത്രം കൂടിയാണ് മറുവശം.

ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെയില്‍ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാർട്ടിൻ മാത്യുവിന്‍റെ ഛായാഗ്രഹണത്തിൽ അജയ് ജോസഫ് സംഗീതവും ആന്റണി പോൾ ഗാനരചനയും നിർവഹിക്കുന്നു.

 

അഥിതി മോഹൻ, അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ, ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം, പ്രിൻസ് റോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വിതരണ കമ്പനിയായ സൻഹ സ്റ്റുഡിയോസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

Tags:    
News Summary - Anuram directorial Maruvasam to hit the theatres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.