കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ ‘കാട്ടാളനാ'യി പെപ്പെ; മാർക്കോ ടീമിന്‍റെ അടുത്ത പടം ലോഡിങ്

മാർക്കോക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ കാട്ടാളന്‍റെ പോസ്റ്റർ ഇറങ്ങി. ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷൻ ഡ്രാമയാണെന്നാണ് പോസ്റ്ററുകളിൽ ലഭിക്കുന്ന സൂചന. വയലൻസ് സിനിമകൾക്കെതിരെ ശക്തമായ വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വയലൻസ് ചിത്രവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്റ്സ് എത്തുന്നത്.

ചിത്രത്തിന്‍റെ മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റുഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Tags:    
News Summary - Antony Varghese new movie with Marco producer titled Kattalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.