അനൂപ്​ മേനോൻ നിർമ്മാണ രംഗത്തേക്ക്​; ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു

നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലുള്ള നിർമ്മാണ കമ്പനി നിർമ്മിക്കുന്ന ആദ്യ ചിത്രം 'പത്മ' പ്രഖ്യാപിച്ചു. അനൂപ് മേനോനു പുറമേ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാൻ ശ്രീകാന്ത്, അനിൽ ജി എന്നിവരാണ് സിനിമയുടെ അണിയറ പ്രവർത്തകർ. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തി​െൻറ സംവിധാനവും.

"എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയെഴുതി. അത് മറ്റൊരാളോട് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കുന്നതിനെക്കാളും സ്വന്തമായി നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന് തോന്നി " അനൂപ് മേനോന്‍ പറഞ്ഞു. ഒരു വലിയ നഗരത്തി​െൻറ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകനെ അനൂപ് മേനോന്‍ തന്നെയാണ്​ അവതരിപ്പിക്കുന്നത്​. പ്രശസ്​തയായ നടിയാണ്​ നായികാ വേഷത്തിലെത്തുന്നതെന്നും തല്‍ക്കാലം ആരാണെന്ന് പറയാതെ സസ്‌പെന്‍സായി സൂക്ഷിക്കുകയാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.