സ്​റ്റൈലിഷ്​ ലുക്കിൽ രജനി; അണ്ണാത്തെ ഫസ്റ്റ്​ലുക്ക്​ പോസ്റ്ററെത്തി

രജനീകാന്ത്​ നായകനാവുന്ന അണ്ണാത്തെയുടെ ഫസ്റ്റ്​ലുക്ക്​ പോസ്റ്ററെത്തി. ഗണേശ ചതുർഥി ദിനത്തിലാണ്​ സിനിമയുടെ പോസ്റ്റർ അണിയറ പ്രവർത്തർ പുറത്ത്​ വിട്ടിരിക്കുന്നത്​. മുണ്ടും ഷർട്ടമിട്ട്​ സ്​റ്റൈലിഷ്​ ലുക്കിലാണ്​ പോസ്റ്ററിൽ രജനിയെത്തുന്നത്​.

സിരു​ത്തൈ ശിവയാണ്​ അണ്ണാത്തെ സംവിധാനം ചെയ്​തിരിക്കുന്നത്​. രജനികാന്തിന്​ പുറമേ നയൻതാര, കീർത്തി സുരേഷ്​, ഖുശ്​ബു സുന്ദർ, മീന എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്​.

നവംബർ നാലിനാണ്​ ചിത്രം റിലീസ്​ ചെയ്യുക. ഡി.ഇമ്മനാണ്​ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​. വെട്രി ഛായാഗ്രഹണവും റുബേൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​. അണ്ണാത്തെയുടെ പോസ്റ്റ്​ പ്രൊഡക്ഷൻ ജോലികളാണ്​ ഇപ്പോൾ പുരോഗമിക്കുന്നത്​.


Tags:    
News Summary - Annaatthe First Look: Rajinikanth's stylish & happy avatar sets the vibe; Grand release on 4 November 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.