Posted On
date_range Updated On
date_range മുന്നൂറ് കോടി ചിത്രത്തിന് ഡൂഡിലുമായി അമൂൽ
പുതുതായി റിലീസ് ചെയ്ത രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ആർ.ആർ.ആറിന്‍റെ ഡൂഡിലുമായി എത്തിയിരിക്കുകയാണ് അമൂൽ. 300 കോടി ബജറ്റിൽ നിർമ്മിച്ച സിനിമക്ക് നല്ല അഭിപ്രായമാണ് പ്രേഷകരിൽ നിന്ന് ലഭിക്കുന്നത്.
രാംചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും കഥാപാത്രങ്ങൾ അമൂൽ ബട്ടർ പുരട്ടിയ ബ്രെഡ് കൈയ്യിൽവെച്ച് നൃത്തംചെയ്യുന്നതാണ് ഡൂഡിലിൽ കാണിക്കുന്നത്. അമുൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ ഡൂഡിൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ ബോളിവുഡ് താരം ആലിയഭട്ടാണ് നായികയായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.