'ഞാനൊരു പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല'... 'ആമോസ് അലക്സാണ്ടർ' ട്രെയിലർ പുറത്ത്

പൂർണമായും ഡാർക്ക് ക്രൈം ത്രില്ലർ ഴോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത 'ആമോസ് അലക്സാണ്ടർ' ട്രെയിലർ പുറത്ത്. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി ചിത്രത്തിൽ എത്തുന്നത്. 'ഞാനൊരു പ്രവാചകനല്ല... പ്രവാചക പുത്രനുമല്ല... ഞാൻ ഒരു ആട്ടിടയൻ ആകുന്നു' എന്ന ജാഫർ ഇടുക്കിയുടെ ഗംഭീര വോയിസ് മോഡുലേഷനോട് കൂടിയ ഡയലോഗോടെയാണ് ട്രെയിലർ തുടങ്ങുന്നത്. നടൻ ടോവിനോ തോമസാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ട്രെയിലർ പുറത്തിറക്കിയത്.

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിച്ച 'ആമോസ് അലക്സാണ്ടർ' നവംബർ 14ന് തിയറ്ററുകളിൽ എത്തും. ഒരു മാധ്യമ പ്രവർത്തകനായാണ് അജു വർഗീസ് ചിത്രത്തിൽ എത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിൽ ആമോസ് അലക്സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നു. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ആമോസ് അലക്സാണ്ടർ എന്ന അതിശക്തമായതും അസാധാരണവുമായ കഥാപാത്രത്തെ അതിഗംഭീരമായ ഡയലോഗുകളിലൂടെ ആണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആർട്ടിസ്റ്റുമായ താര അമല ജോസഫാണ്. മാധ്യമപ്രവർത്തകയായ നായികയുടെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള അന്വേഷണ യാത്രയും ട്രെയിലറിൽ കാണാം.14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്. ചിത്രം നവംബർ 14 ന് തിയറ്ററുകളിൽ എത്തും. 

Full View

കലാഭവൻ ഷാജോൺ. ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കഥ അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ. സംഗീതം - മിനി ബോയ്. ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള. എഡിറ്റിങ് -സിയാൻ ശ്രീകാന്ത്. കലാസംവിധാനം - കോയാസ്. മേക്കപ്പ് - നരസിംഹസ്വാമി. കോസ്റ്റ്യും - ഡിസൈൻ -ഫെമിനജബ്ബാർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ. ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം സ്റ്റുഡിയോ ചലച്ചിത്രം. പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ്.പി.സി. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനിൽ വന്ദന.   

Tags:    
News Summary - Amoz Alexander Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.