അമിതാഭ് ബച്ചൻ ആശുപത്രിയിൽ ആയിരുന്നോ? ആരാധകരുടെ മുന്നിൽ നേരിട്ടെത്തി നടൻ

 നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുംബൈലെ സ്വകാര്യ ആശുപത്രിയില്‍ താരം ചികിത്സയിലാണെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആൻജിയോപ്ലാസ്റ്റി നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തയെ തള്ളി ബച്ചൻ നേരിട്ടെത്തിയിരിക്കുകയാണ്. ഞായറാഴ്ചകളിൽ നടൻ വസതിക്ക് മുന്നിൽ ആരാധകരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ശീലമാണിത്. കഴിഞ്ഞ ദിവസവും(ഞായർ) പതിവ് തെറ്റിക്കാതെ ബച്ചൻ വസതിക്ക് മുന്നിലെത്തി,  ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകൾ അകന്നിരിക്കുകയാണ്.

ആശുപത്രിയിലാണെന്നുള്ള വ്യജ വാർത്ത പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അമിതാഭ് ബച്ചൻ എത്തിയിരുന്നു.ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ മകൻ അഭിഷേക് ബച്ചനും ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പവുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വ്യാജ വാർത്തയിൽ പ്രതികരിച്ചത്. പിന്നീട് ഇത് ഫേക്ക് ന്യൂസ് ആണെന്ന് ബച്ചൻ പറയുകയും ചെയ്തു.

'സച്ചിനൊപ്പം സമയം ചിലവിടാനും ക്രിക്കറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അമൂല്യമായ അറിവുകള്‍ കേള്‍ക്കാനും സാധിച്ച നല്ല വൈകുന്നേരം' എന്നാണ് സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ കുറച്ചത്.

പ്രഭാസ് ചിത്രമായ കല്‍കി 2829 എഡിയാണ് അമിതാഭിന്റേതായി ഇനി പുറത്തുവരാനുള്ളത്. ദീപിക പദുകോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് 'കൽക്കി 2989 എഡി'യിലെ മറ്റു താരങ്ങൾ.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിർമിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

Tags:    
News Summary - Amitabh Bachchan Steps Out To Meet Fans Outside Jalsa After 'Fake' Hospitalisation News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.