അമിതാഭ് ബച്ചൻ ആശുപത്രിയിൽ

മുംബൈ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിലാണ് നടനെ പ്രവേശിപ്പിച്ചത്. ആൻ‌ജിയോപ്ലാസ്റ്റി നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ നടന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബച്ചന്റെ ആശുപത്രി  വാർത്തകൾ വരുന്നതിന് തൊട്ടുമുമ്പ്, T 4950 - എപ്പോഴും നന്ദിയോടെ." എന്നൊരു  കുറിപ്പ് എക്സിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയപ്പെട്ട താരത്തിന് രോശശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാഗ് അശ്വിന്‍ ചിത്രമായ  'കൽക്കി 2989 എഡി'യെ കുറിച്ചുള്ള വിവരങ്ങൾ  ബച്ചൻ പങ്കുവെച്ചിരുന്നു.ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണെന്നും  മെയ് ഒമ്പതിന്  തിയറ്ററിലെത്തുമെന്നും ബച്ചന്‍  ട്വീറ്റ് ചെയ്തു.'വീണ്ടും വൈകി. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വൈകിയാണ് എത്തിയത്. കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്‌. ചിത്രവുമായി ബന്ധപ്പെട്ട അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറപ്രവർത്തകരുടെ വീക്ഷണം സിനിമക്ക് മികച്ച കാഴ്ചാനുഭവം നൽകും'-ബച്ചന്‍ കുറിച്ചു.

അമിതാഭ് ബച്ചനെ കൂടാതെ പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് 'കൽക്കി 2989 എഡി'യിലെ മറ്റു താരങ്ങൾ.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിർമിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്.


Tags:    
News Summary - Amitabh Bachchan hospitalised in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.