കാമ്പസ് പശ്ചാത്തലത്തില്‍ അമൽ.കെ.ജോബിയുടെ 'ആഘോഷം'

സി.എൻ. ഗ്ലോബൽ മൂവിസിന്‍റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറിനാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം ചെയ്തത്. ഡോ.ലിസ്റ്റി.കെ. ഫെർണാണ്ടസ്സും, ഡോ. പ്രിൻസ് പ്രോക്സി ഓസ്ട്രിയായും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാമ്പസിന്‍റെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ചിത്രം സമ്മാനിക്കുന്നുണ്ട്. നരേൻ, ജെയ്‌സ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, സ്മിനു സിജോ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ സോഷ്യൽ മീഡിയ താരങ്ങളും വേഷമിടുന്നുണ്ട്.

കഥ- ഡോ. ലിസ്സി.കെ.ഫെർണാണ്ടസ്, ഛായാഗ്രഹണം -റോജോ തോമസ്, സംഗീത സംവിധാനം സ്റ്റീഫൻ ദേവസി. മെയ് 28 മുതൽ ചിത്രീകരണം പാലക്കാട് ആരംഭിക്കും.

Tags:    
News Summary - Amal.K. Joby's Aghosham in the campus setting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.